
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 10 ജില്ലകളില്‍മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തുലാവര്‍ഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കന്‍ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് നിറത്തിലുള്ള മഴ അലെര്‍ട്ടുകളാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കാറുള്ളത്. മുന്‍പ് സൂചിപ്പിച്ചത് പോലെ മഴ പെയ്യാനുള്ള സാധ്യത, പ്രവചനത്തിലെ മഴയുടെ അളവ്, തീക്ഷ്ണത, പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം സംബന്ധിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നല്കുന്നു. ഇത് പ്രവചിക്കപ്പെടുന്ന മഴക്ക് അനുസരിച്ചുള്ള ‘ദുരന്ത തയ്യാറെടുപ്പ് നടപടികള്‍’ തീരുമാനിക്കാനുള്ളതാണ്.
ഓറഞ്ച് (Orange) – അതീവ ജാഗ്രത മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകള്‍ തുടങ്ങണം. മാറ്റി താമസിപ്പിക്കല്‍ ഉള്‍പ്പെടെ അധികൃതര്‍ ആരംഭിക്കേണ്ടതോ അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് (അനുബന്ധം 7) ഉള്‍പ്പെടെ തയ്യാറാക്കി അവസാനഘട്ട തയ്യാറെടുപ്പും പൂര്‍ത്തീകരിച്ച് തയ്യാറായി നില്‍ക്കണം. രക്ഷാ സേനകളോട് തയ്യാറെടുക്കാന്‍ ആവശ്യപ്പെടും. ക്യാമ്പുകള്‍ തയ്യാറാക്കുക.