video
play-sharp-fill

Friday, May 16, 2025
HomeLocalKottayamശക്തമായ മഴ സാധ്യത; നവംബർ ആറ് വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്

ശക്തമായ മഴ സാധ്യത; നവംബർ ആറ് വരെ കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ ആറുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ അലേർട്ട്. വെള്ളിയാഴ്ച്ച 10 ജില്ലകളിലും ശനിയാഴ്ച്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.

മലയോര ജില്ലകളിൽ മഴ കനക്കാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

വടക്കൻ തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും, ചക്രവാതചുഴിയിൽ നിന്ന് കേരളത്തിനും തമിൾനാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാൻ കാരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments