video
play-sharp-fill

പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി; മഴക്കെടുതിയിൽ സൈന്യത്തിന്റെ സഹായം തേടി ജില്ലാ ഭരണകൂടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് പൂഞ്ഞാർ സെന്റ്.മേരീസ് പള്ളിക്ക് സമീപം കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആണ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപെടുത്തി. കനത്ത മഴയെ തുടർന്ന് പൂഞ്ഞാറിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായിരുന്നു. തെക്കേക്കര പഞ്ചായത്തിൽ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്.

അതേസമയം കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. ജില്ലയിലെ കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിനായാണ് സഹായം തേടിയത്. എയർ ലിഫ്‌റ്റിംഗിനായി വ്യോമസേനയുടെ സഹായമാണ് തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തൊട്ടാകെ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയും ജില്ലയിലും മഴക്കെടുതി രൂക്ഷമാകുകയാണ്. കൂട്ടിക്കലിലും പൂഞ്ഞാറിലും ഉരുൾപൊട്ടി. കൂട്ടിക്കൽ വില്ലേജിലെ ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇതേതുടർന്ന് കൂട്ടിക്കൽ ടൗണിൽ വെള്ളം കേറിയിട്ടുണ്ട്.

പൂഞ്ഞാറിൽ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. ഇതേതുടർന്ന് പൂഞ്ഞാർ മേഖലയിൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായി. തെക്കേക്കര പഞ്ചായത്ത് മെമ്പർ രജീഷ് ഷാജിയുടെ വീട് ഭാഗികമായി ഒലിച്ച് പോയി. മണിയംകുളം പള്ളിയുടെ മതിൽ ഇടിഞ്ഞ് വീണു. ആൾതാമസമില്ലാത്ത ഒരു വീട് പൂർണ്ണമായും ഒലിച്ച് പോയി.

കനത്ത മഴയെ തുടർന്ന് മുണ്ടക്കയം-എരുമേലി ബൈപാസ് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. കൂട്ടിക്കൽ വില്ലേജിൽ വെള്ളമുയരുകയാണ്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാഞ്ഞിരപ്പളളി താലൂക്കിലടക്കം കൂടുതലിടങ്ങളിൽ ദുരിതസ്വാസ ക്യാമ്പ് തുടങ്ങാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം.