
കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച കേസ് ;അസം സ്വദേശി പോലീസ് പിടിയിൽ.
സ്വന്തം ലേഖിക.
കോട്ടയം :റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച പ്രതി പിടിയില്‍.
ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11.30 ഓടെ കോട്ടയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം . അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. പ്ലാറ്റ്ഫഓമില്‍ നിന്നിരുന്ന പ്രതി ജനാലയിലൂടെ കൈയിട്ടാണ് മാല കവര്‍ന്നത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
അതേ ദിവസം തന്നെ ഉറങ്ങികിടന്നിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നു. ഒരു വര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയട്ടുണ്ട്.
Third Eye News Live
0