
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി കളക്ട്രേറ്റിലേക്ക് പോകുന്ന വഴി റെയിൽവേ ക്വാട്ടേഴ്സിൻ്റെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നു.
ട്രെയിനിൽ വന്നിറങ്ങി കളക്ട്രേറ്റിലേക്കും ജില്ലാ പഞ്ചായത്തടക്കമുള്ള സിവിൽ സ്‌റ്റേഷനിലെ മറ്റു ഓഫീസുകളിലേക്കും യാത്ര ചെയ്യുന്ന നൂറ് കണക്കിന് സർക്കാർ ഉദ്യോഗസ്ഥരും മറ്റു പൊതുജനങ്ങളും നടക്കുന്ന വഴിയിലാണ് റെയിൽവേ ക്വാട്ടേഴ്സിൻ്റെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നത്. ഇതു മൂലം വളരെയധികം ദുരിതമാണ് യാത്രക്കാർ അനുഭവിക്കുന്നത്.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസങ്ങളായി ഇത് പൊട്ടി ഒലിക്കാൻ തുടങ്ങിയിട്ട്. മഴ പെയ്തതോടെ ദുർഗന്ധം വമിച്ച് നടക്കാനാവാത്ത അവസ്ഥയാണ്. നാളുകളായി റെയിൽവേ അധികാരികളോട് പരാതി പറയുന്നുണ്ടെങ്കിലും കേട്ട ഭാവം അധികാരികൾ നടിക്കുന്നില്ല.