play-sharp-fill
ചാർജിലിട്ടിരുന്ന മൊബൈൽ ഫോൺ നോക്കിയപ്പോൾ കാണാനില്ല ; റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റെ 80000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

ചാർജിലിട്ടിരുന്ന മൊബൈൽ ഫോൺ നോക്കിയപ്പോൾ കാണാനില്ല ; റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റെ 80000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.  കൊല്ലം സ്വദേശിയായ മാത്തല സന്തോഷ് ഭവനത്തിൽ സന്തോഷ് (43) ആണ് പിടിയിലായത്.

ശനിയാഴ്ച ഒരു മണിയോടെയാണ് സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ ചാർജിലിട്ടിരുന്ന പാലക്കാട് സ്വദേശിയുടെ 80,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ഇയാൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ എസ് എച്ച് ഒ റെജി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ പേരിൽ സംസ്ഥാനത്ത് ഇതിനുമുൻപും സമാനായ കേസുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആർപിഎഫ് എസ് ഐ നാഗബാബു,പോലീസ് ഉദ്യോഗസ്ഥരായ രാഹുൽ മോൻ കെ എസ്,സനൽ, വിനു, ഗോകുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്

ശബരിമല സീസൺ ആരംഭിച്ചതോടെ 24 മണിക്കൂറും ശക്തമായ പോലീസ് പരിശോധനയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുള്ളത്.