കോട്ടയം റെയിൽവേ സ്റ്റേഷൻ്റെ മുൻഭാഗം വെട്ടിപ്പൊളിച്ച് അറ്റകുറ്റപ്പണിക്ക് തയ്യാറാക്കുന്നു; വലഞ്ഞ് യാത്രക്കാർ

Spread the love

കോട്ടയം: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയാകുമ്പോഴാണ് സ്റ്റേഷന് മുന്നിലെ ഭാഗം വെട്ടിപൊളിച്ച് അറ്റകുറ്റപ്പണിക്ക് തയ്യാറാകുന്നത്. ഇതോടെ ടിക്കറ്റ് എടുത്ത് രണ്ടുമുതൽ അഞ്ചാം നമ്പർ പ്ളാററ് ഫോമിൽ എത്തുന്നവർക്ക് ഈ വഴി നടക്കുക വലിയ പ്രയാസമായിരിക്കുന്നു.

video
play-sharp-fill

സ്ഥിരമായി ടാറിങ് പൊളിയുന്നതു കാരണം ഈ ഭാഗം കോൺക്രീറ്റ് ചെയ്യാനാണു തീരുമാനം. ഇതിനോടകം ഇവിടത്തെ ടാറിങ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൂർണമായി നീക്കിക്കഴിഞ്ഞു. സ്റ്റേഷന്റെ പ്രധാനകവാടം മുതൽ പാതാളം പോലെയുള്ള കുഴികൾ ഇരുചക്രവാഹന-കാൽനടയാത്രക്കാർക്കും അപകടമെന്ന് പലവട്ടം പരാതി പറഞ്ഞിട്ടും ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. എന്നാൽ ഇപ്പോൾ തകൃതിയായി അറ്റകുറ്റപ്പണി തുടങ്ങിക്കഴിഞ്ഞു.

സ്റ്റേഷന്റെ പ്രധാന കവാടത്തിലെ കുഴികൾ മൂടാനുള്ള ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. പോർച്ചിന് ശേഷവും പുറത്തേക്കുള്ള വഴിയുമാണ് ടാറിങ് നീക്കിയശേഷം കോൺക്രീററ് പണികൾ ചെയ്യുന്നത്. രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പുതരുന്നത്. സ്റ്റേഷനു മുന്നിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത് ഇതിനോടകം യാത്രക്കാെര ബുദ്ധിമുട്ടിച്ച് കഴിഞ്ഞു.
എന്നാൽ മഴപോലെ പല പ്രതികൂലഘടകങ്ങളും നിർമാണപ്രവർത്തനത്തെ ബാധിച്ചേക്കാം. കാലതാമസം നേരിട്ടാൽ അത് ശബരിമല തീർഥാടകരേയും വലിയ ബുദ്ധിമുട്ടിലാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group