
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ, യാത്രക്കാരന്റെ തലയിൽ ബിയർക്കുപ്പിക്കൊണ്ട് മർദ്ദിച്ച് പ്ലാറ്റഫോമിൽ ഭീകരാന്തരീഷം സൃഷ്ടിച്ച പ്രതികൾ കാേട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ.
ചങ്ങനാശ്ശേരി സ്വദേശി പുതുപ്പറമ്പിൽ അമീൻ സൈനുദീൻ (29), കുറിച്ചി മന്ദിരം ജംഗ്ഷൻ തകിടിപ്പറമ്പിൽ സിയാദ് ഷാജി (32) എന്നിവരാണ് പിടിയിലായത്.
ഇന്നലെ തക്കൊടിത്താനം അമിറ്റി റീജൻസി തെങ്ങണ ബാറിൽ നിന്നും മദ്യപിച്ച ശേഷം ഹോട്ടൽ കോമ്പൗണ്ടിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തി മലബാർ എക്സ്പ്രസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാർ എക്സ്പ്രസിൻ്റെ ഫുട് ബോർഡിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ കയറാൻ ശ്രമിച്ച പരപ്പനങ്ങാടി സ്വദേശിയായ യാത്രകാരനെ ട്രെയിനിൽ കയറാൻ സമ്മതിക്കാതെ പ്രതികൾ കൈവശമുണ്ടായിരുന്ന ബിയർ കുപ്പികൊണ്ട് മർദ്ദിച്ച് റെയിൽവേ പ്ലാറ്റ് ഫോമിൽ ഭീകരാന്തരീഷം സൃഷ്‌ടിക്കുകയായിരുന്നു. തുടർന്നാണ് പൊലീസെത്തി പ്രതികളെ പിടികൂടിയത്.
കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇരുവരും മയക്കുമരുന്ന് കടുതൽ, അടിപ്പിടിക്കേസുകളിലും പ്രതികളാണ്. സിപിഒ മാരായ ജോൺസൻ , ജോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.