
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ട്രെയിനിൽ നിന്നു വീണ യാത്രക്കാരിയ്ക്ക് പരിക്ക്. ആന്ധ്രസ്വദേശിയായ വീട്ടമ്മയ്ക്കാണ് പരിക്കേറ്റത്. ജനറൽ ടിക്കറ്റുമായി അബദ്ധവശാൽ എസി കംമ്പാർട്ടുമെന്റിൽ കയറിയപ്പോൾ കാൽ വഴുതി പ്ലാറ്റ്ഫോമിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.
പരിക്കേറ്റ് കിടന്ന ഇവരെ ഇവരെ ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിജയവാഡയിലേയ്ക്കു പോകുന്നതിനാണ് ഇവർ ടിക്കറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് അപകടം ഉണ്ടായത്. അപകടത്തിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വരുന്നതുവരെ അരമണിക്കൂറോളം യുവതി പ്ലാറ്റ്ഫോമിൽ കിടന്നതായും ആരോപണമുണ്ട്.