
കാമുകനേ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയ്ക്ക് കാമുകൻ കൊടുത്തത് എട്ടിൻ്റെ പണി; ഗതികെട്ട യുവതി പൊലീസിനെ വിളിച്ചു; റെയിൽവേ പൊലീസ് സ്റ്റേഷനിൽ കയറി കതക് അകത്ത് നിന്ന് പൂട്ടിയ യുവതി പൊലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം; സംഭവം കോട്ടയം റെയിൽവേ സ്റ്റേഷനിൽ
സ്വന്തം ലേഖിക
കോട്ടയം: കാമുകനെ തേടി കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം.
ശനിയാഴ്ച രാത്രി കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ ദീര്‍ഘനേരം കാത്തിരുന്നിട്ടും കാമുകന്‍ ഫോണ്‍ എടുക്കാത്തിരുന്നതിനാൽ പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങി പോകാൻ നിർദേശിച്ചെങ്കിലും യുവതി കൂട്ടാക്കിയില്ല. വീട്ടുകാരെ ബന്ധപ്പെടാനായി പൊലീസ് യുവതിയോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് അല്‍പനേരത്തിനുശേഷം യുവതി റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫിൻ്റെ മുറിയിലേക്ക് ഓടിക്കയറി കതക് ഉള്ളില്‍ നിന്ന് പൂട്ടി.
ഇരുമ്പ് വാതിലായതിനാല്‍ കതക് തുറക്കാനുള്ള പൊലീസിൻ്റെ ശ്രമം പരാജയപ്പെട്ടു. മുറിയുടെ ജനലിലൂടെ അനുനയവും ഭീഷണിയും പ്രയോഗിച്ചെങ്കിലും ഏശിയില്ല. ഇതോടെ വെട്ടിലായ പൊലീസിന് രാത്രി മുഴുവന്‍ പെൺകുട്ടിയെ പുറത്തു നിന്ന് നിരീക്ഷിക്കേണ്ടി വന്നു.
ഞായര്‍ രാവിലെയും യുവതി പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ഫയര്‍ഫോഴ്സിൻ്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യുവതിയെ അനുനയിപ്പിച്ചു. ജനലിനരികിലേക്ക് എത്തിയ യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവരെ അവിടെതന്നെ പിടിച്ചുനിര്‍ത്തി.
ഇതിനിടെ മറ്റൊരുസംഘം ജനലിലൂടെ ഇരുമ്പ് കമ്പി ഉപയോഗിച്ച് വാതിലിൻ്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വൈകിട്ടോടെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.