
കോട്ടയം : റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനം ഈ മാസം 12 ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.
തുറമുഖ,ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ജോസ്.കെ.മാണി എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുൻസിപ്പൽ ചെയർ പേഴ്സ്ൺ ബിൻസി സെബാസ്റ്റ്യൻ റയിൽവേയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.
അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി കഴിഞ്ഞ ആഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ ശബരി മല ഉത്സവക്കാലം ആരംഭിക്കുന്ന നവംബർ 15 ന് മുമ്പ് രണ്ടാം കവാടം തുറന്നു കൊടുക്കാൻ തീരുമാനം ആയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം കവാടത്തിൻ്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.