video
play-sharp-fill

മാധ്യമപ്രവർത്തകന്റെ  മൊബൈൽ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിയായ പ്രതിയെ പൊക്കി  കോട്ടയം റെയിൽവേ പോലീസ് ; പ്രതി കോട്ടയത്തും പരിസരപ്രദേശത്തും ആക്രി പെറുക്കി ജീവിക്കുന്നയാൾ ; കൂടുതൽ മോഷണങ്ങൾ നടത്തിയതായി സൂചന

മാധ്യമപ്രവർത്തകന്റെ മൊബൈൽ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശിയായ പ്രതിയെ പൊക്കി കോട്ടയം റെയിൽവേ പോലീസ് ; പ്രതി കോട്ടയത്തും പരിസരപ്രദേശത്തും ആക്രി പെറുക്കി ജീവിക്കുന്നയാൾ ; കൂടുതൽ മോഷണങ്ങൾ നടത്തിയതായി സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മാധ്യമപ്രവർത്തകന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ബോഡി നായ്ക്കന്നൂർ സ്വദേശി മൂർത്തി (29)യെയാണ് തേനിക്ക് സമീപത്ത് നിന്ന് സൈബർ പോലീസിന്റെ സഹായത്തോടെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ രാഷ്ട്രനാളം ന്യൂസ് എഡിറ്റർ അജോ കുറ്റിക്കന്റെ ഫോണാണ് മോഷണം പോയത്.

ബാഗിൽ സൂക്ഷിച്ച ഫോൺ സിബ് തുറന്ന് കവരുകയായിരുന്നുവെന്ന് ചോദ്യം ചെയ്യിലിൽ പ്രതി സമ്മതിച്ചു. തമിഴ്നാട് സ്വദേശിയായ മൂർത്തി കഴിഞ്ഞ രണ്ട് വർഷമായി കോട്ടയം കേന്ദ്രീകരിച്ച് ആക്രി പെറുക്കി ജീവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരുന്നതായും പോലീസ് പറഞ്ഞു.
കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ എസ് ഐ തങ്കച്ചൻ മാളിയേക്കൽ സി പി ഒ മാരായ ദിലീപ്, വരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു