
കോട്ടയം വഴിയുള്ള റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു
സ്വന്തം ലേഖിക
കൊച്ചി: റെയില്‍ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാര്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
പുലര്‍ച്ചെ 6:25 നുള്ള 06444 കൊല്ലം – എറണാകുളം മെമു കടന്നുപോയാല്‍ പാലരുവി എക്സ്പ്രസ്സ് മാത്രമാണ് നിലവില്‍ എറണാകുളത്ത് ഓഫീസ് സമയം പാലിക്കാനുള്ള ഏക ആശ്രയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ പാലരുവിയില്‍ കാലെടുത്തുവെയ്ക്കാന്‍ പോലും പറ്റാത്ത തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
പിന്നീടെത്തുന്ന വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷന്‍ എത്തുമ്പോള്‍ ഓഫീസ് സമയം അതിക്രമിച്ചിരിക്കും.
ഈ സാഹചര്യത്തില്‍ പാലരുവിയ്ക്കും വേണാടിനും ഇടയില്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനില്‍ 9.10 ന് എത്തുന്ന വിധം ഹാള്‍ട്ട് സ്റ്റേഷനില്‍ ഉള്‍പ്പെടെ സ്റ്റോപ്പുകളുള്ള ഒരു മെമു സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജംഗ്ഷനില്‍ യാത്രക്കാര്‍ പ്രതിഷേധ സംഗമം നടത്തി.
കോവിഡിന്റെ പേരില്‍ റെയില്‍വേ റദ്ദാക്കിയ ആനുകൂല്യങ്ങളും പാസഞ്ചര്‍ നിരക്കും പുനസ്ഥാപിക്കാത്തത് വഞ്ചനയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ പോള്‍ മാന്‍വെട്ടം ആരോപിച്ചു