
സ്വന്തം ലേഖകൻ
കോട്ടയം: റെയിൽവേ സ്റ്റേഷനിൽനിന്നും ഉത്തർ പ്രദേശിലെ ലഖ്‌നൗവിലേക്ക് പുറപ്പെട്ട ട്രെയിനിൽ സ്വദേശത്തേക്ക് മടങ്ങിയത് നാലു ജില്ലകളിൽനിന്നുള്ള 1402 അതിഥി തൊഴിലാളികൾ.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ തൊഴിലാളികളെ 29 ബസുകളിലാണ് എത്തിച്ചത്. 6.45 ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ക്രമീകരണങ്ങൾ പൂർത്തിയാക്കി 6.15ന് ട്രെയിൻ പുറപ്പെട്ടു. തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം ലഭ്യമാക്കി.
ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, ആർ.ഡി.ഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ മോൻസി അലക്‌സാണ്ടർ, ജിയോ ടി. മനോജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ തുടങ്ങിയവർ തൊഴിലാളികളെ യാത്രയാക്കാനെത്തി.