കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം ; പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു

Spread the love

നാഗമ്പടം : കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം,ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്.

video
play-sharp-fill

ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം കഴിക്കാൻ എത്തിയ അയ്യപ്പഭക്തരും അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു. അതിവേഗം തീയണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നത് ആശങ്ക പരത്തിയെങ്കിലും  സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഴ്സൽ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു.

സംഭവം അറിഞ്ഞു ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി.