
വേലി തന്നെ വിളവു തിന്നുന്നു!!! കോട്ടയത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃതമായി ക്വാറി ഉൽപ്പന്നങ്ങൾ കടത്തുന്നു; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 13 ടോറസ് ലോറികളും നാല് ടിപ്പറുകളും ; റോയൽറ്റി തുക അടയ്ക്കാതെയും പാസില്ലാതെയും പാറമടകളിൽ നിന്നും ധാതുക്കൾ വ്യാപകമായി കടത്തുന്നുവെന്ന നിരന്തര പരാതിന്മേലാണ് നടപടി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ വിവിധ റോഡുകളിൽ അമിതഭാരം കയറ്റിക്കൊണ്ടുപോകുന്ന ടോറസ് ലോറികൾ സർക്കാരിലേക്ക് നിശ്ചയിച്ചിരിക്കുന്ന റോയൽറ്റി തുക അടയ്ക്കാതെയും പാസില്ലാതെയും പാറമടകളിൽ നിന്നും ധാതുക്കൾ കടത്തിക്കൊണ്ടുപോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
അനധികൃതമായ അളവിൽ അധികൃതരുടെ ഒത്താശയുടെ ക്വാറി ഉൽപ്പന്നങ്ങൾ കയറ്റി കൊണ്ടുപോകുന്നുവെന്ന വിരത്തിൻെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. ചൊവ്വാഴ്ച ചങ്ങനാശ്ശേരി വാഴൂർ റോഡ്, നെടുങ്ങുന്നം, എരുമേലി മുക്കുട റോഡ് കൂട്ടിക്കൽ ,പാലാ പൊൻകുന്നം പൂവരണി.പൈക കുറുവിലങ്ങാട്കോഴ എന്നിവിടങ്ങളിൽ കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറക്ഷൻ ബ്യൂറോ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമാനുസൃത പാസ് ഇല്ലാത്തതും അമിതഭാരം കയറ്റിയതും, ഉപയോഗിച്ച പാസ്സ് വീണ്ടും ഉപയോഗിച്ചിട്ടുള്ളതുമായ 13 ടോറസ് ലോറികളും നാല് ടിപ്പറുകളും പിടിച്ചെടുത്തു. ആർടിഒ ജില്ലാ ജിയോളജി വിാഗം 9 വാഹന ഉടമകളിൽ നിന്ന് 375,000 പിഴയീടാക്കി. മറ്റു വാഹനങ്ങൾ പാസ് ഇല്ലാത്തത് സംബന്ധിച്ച് പിഴയിടാക്കുന്നതിന് കോട്ടയം ആർടിഒ യ്ക്കും, അമിതഭാരം കയറ്റിയതുമായി ബന്ധപ്പെട്ട മൈനിങ്& ജിയോളജി വകുപ്പിനും കത്ത് നല്കി.
പിടിച്ചെടുത്ത വാഹനങ്ങൾ കറുകച്ചാൽ, പൊൻകുന്നം, മണിമല, കുറവിലങ്ങാട് സ്റ്റേഷനുകളിലേക്ക് കൈമാറി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഉത്തരവിന്റെ അടിസ്ഥാനലാണ് നപടി. പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന് മേൽനോട്ടത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.
സംഘത്തിൽ ഡിവൈഎസ്പി പി വി മനോജ് കുമാർ പോലീസ് ഇൻസ്പെക്ടർമാരായ ബിജു കുമാർ ഡി, പ്രദീപ് എസ് ,രമേഷ് ജി, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ എ ആര്‍, പ്രസാദ് കെ സി,പ്രദീപ് പി എൻ, സാബു വി.റ്റി, ഗോപകുമാർ പി, ബിജു കെ ജി ,ജയ്മോൻ വി എം, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ കെ എസ് , രാജീവ് എം ആർ, വിജുമോൻ കെ കെ അനൂപ് കെ എ, സുരേഷ് കെ.ആർ, സൂരജ് എ.പി പോലീസ് ഓഫീസുമാരായ അനിൽ കെ സോമൻ എന്നിവരും ഉണ്ടായിരുന്നു.