
കോട്ടയം ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ് ഷോറൂമിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് ; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഓണക്കച്ചവടം മാത്രം ലക്ഷ്യമിട്ട് ഷോപ്പ് അടയ്ക്കാതെ വെല്ലുവിളി ; ഓണക്കാല ഷോപ്പിങ്ങിനൊപ്പം കൊവിഡ് കൂടി വാങ്ങാൻ അവസരമൊരുക്കി ക്യൂ.ആർ.എസ് : വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം : നഗരത്തിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും എല്ലാം ലംഘിച്ച് ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാർക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീഡിയോ ഇവിടെ കാണാം –
എന്നാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സ്ഥാപനം അടച്ചിടാനോ അണുവിമുക്തമാക്കാനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വെള്ളിയാഴ്ച പത്ത് ജീവനക്കാർക്ക് നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പലർക്കും ക്വാറന്റൈനിൽ പോകാൻ അനുവാദമോ നിർദ്ദേശമോ നൽകിയിട്ടില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച പത്ത് പേരുടെ കൂടി പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം പുറത്ത് വന്നിട്ടുമില്ല. കോട്ടയം നഗരത്തിൽ മുൻപ് കോവിഡ് ബാധിച്ച ആളുകൾ ഉള്ളതും ജോലി ചെയ്തതുമായ സ്ഥാപനങ്ങൾ അടച്ചിടുകയും അണുവിമുക്തമാക്കുകയുമായിരുന്നു ചെയ്തിരുന്നു. എന്നാൽ ക്യൂ.ആർ.എസ് ഇനിയും അടിച്ചിടാത്താത് പ്രതിഷേധനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഓണത്തിന്റെ ഓഫറുകളടക്കം വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ നിരവധി കുടുംബങ്ങളിലെ നൂറുക്കണക്കിന് ആളുകളാണ് വെള്ളിയാഴ്ച ക്യൂആർഎസിൽ എത്തിയത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്കേറാനുള്ള സാധ്യത കൂടുതലാണ്. ഇതിനാലാണ് സ്ഥാപനം അടച്ചിടമെന്ന ആവശ്യം ഉയരുന്നത്.