കോട്ടയം: കരാറുകാരന് റോഡ് നിര്‍മ്മാണത്തിന്റെ കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്ന് പിഡബ്ല്യുഡി ഓഫീസ് ജപ്തി ചെയ്തു. കോട്ടയത്തെ പിഡബ്ല്യുഡി ഓഫീസും ഒരേക്കര്‍ സ്ഥലവുമാണ് ജപ്തി ചെയ്തത്. ജപ്തി ചെയ്ത സ്ഥലം ലേലത്തിന് വെക്കാനും കോട്ടയം പ്രിന്‍സിപ്പല്‍ സബ് കോടതി നിര്‍ദേശിച്ചു.
2000 മുതല്‍ 2008 വരെയുള്ള കാലയളവില്‍ കോട്ടയം ജില്ലയില്‍ നടന്ന റോഡ് നിര്‍മ്മാണങ്ങളുടെ തുക നല്കാത്തിനാണ് ജപ്തി നടപടിക്ക് കോടതി ഉത്തരവിട്ടത്. കരാറുകാരനായ തെള്ളകം സ്വദേശി പിടി തോമസാണ് കോടതിയെ സമീപിച്ചത്. ജ്പ്തി ചെയ്ത് പണം നല്‍കാന്‍ കീഴ് കോടതി നിര്‍ദേശിച്ചെങ്കിലും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും പിഡബ്ല്യൂഡി അപ്പീല്‍ പോയി. ഇവിടെ തിരിച്ചടിയാണ് ഉണ്ടായത്.
തുടര്‍ന്നാണ് നഗരമധ്യത്തിലെ ഓഫീസും സ്ഥലവും ജപ്തി ചെയ്ത് ലേലം ചെയ്യാന്‍ തീരുമാനമായത്. അടുത്തമാസം 5 തിയതി 30 സെന്റ് ഭൂമി ലേലത്തിന് വെച്ച് കുടിശിക പണം കണ്ടെത്താനാണ് നിര്‍ദേശം. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ ഹൈവേ, ഏറ്റുമാനൂര്‍ വൈക്കം റോഡ് എന്നിവയുടെ നിര്‍മ്മാണ തുകയാണ് കരാറുകാരന് ലഭിക്കാതിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിശികയടക്കം ലഭിക്കാതെ വന്നതോടെ റോഡിന്റെ നവീകരണം അടക്കം നിര്‍ത്തിവെച്ചതായി കരാറുകാര്‍ കോടതിയെ അറിയിച്ചിരുന്നു.