play-sharp-fill
കോട്ടയം പുതുപ്പള്ളിയിൽ വൻകഞ്ചാവ് വേട്ട; വീടിനു സമീപത്ത് സൂക്ഷിച്ചിരുന്ന 1.15 കിലോ കഞ്ചാവ് പിടിച്ചെടുത്തു; എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി

കോട്ടയം പുതുപ്പള്ളിയിൽ വൻകഞ്ചാവ് വേട്ട; വീടിനു സമീപത്ത് സൂക്ഷിച്ചിരുന്ന 1.15 കിലോ കഞ്ചാവ് പിടിച്ചെടുത്തു; എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി

കോട്ടയം: പുതുപ്പള്ളിയിൽ വൻകഞ്ചാവ് വേട്ട. വീടിനു സമീപം സൂക്ഷിച്ചിരുന്ന 1.15 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഉദ്യോ​ഗസ്ഥരെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

പുതുപ്പള്ളി ഇരവിനല്ലൂർ കപ്പിലാമ്മൂട്ടിൽ സിജിൻ ജെ.എസാണ് എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ നിന്ന് ഓടി രക്ഷപെട്ടത്.

ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.വി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പ്രിവന്റീവ് ഓഫിസർമാരായ വിനോദ്, രാജേഷ്, മനോജ് കുമാർ , രാജീവ് ഇന്റലിജൻസ് ആന്റ് ഇൻവസ്റ്റിഗേഷൻ സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി , ബിജു , സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ, ഡ്രൈവർ അനസ് മോൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.