video
play-sharp-fill

കോട്ടയം പുതുപ്പള്ളിയിൽ ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റു മരിച്ചു; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

കോട്ടയം പുതുപ്പള്ളിയിൽ ഭര്‍തൃവീട്ടില്‍ യുവതി പൊള്ളലേറ്റു മരിച്ചു; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. പയ്യപ്പാടി വെന്നിമല കൊച്ചുമറ്റം വെട്ടിക്കുളത്തു സിന്ധു(47)വാണ്‌ മരണമടഞ്ഞത്‌.

സംഭവത്തില്‍ ദുരൂഹത ആരോപിച്ചു സിന്ധുവിന്റെ ബന്ധുക്കള്‍ രംഗെത്തത്തി. ഭർതൃപിതാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിന്ധുവിന്‌ 16 നു വൈകിട്ട്‌ ആറരയോടെയായിരുന്നു പൊള്ളലേറ്റത്‌. മുറ്റത്തു കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ17 നു മരണമടഞ്ഞു. കണ്ണൂർ മെഡിക്കൽ കോളേജ് നഴ്‌സിങ് വിദ്യാർഥി ടെസയും പ്ലസ് വൺ വിദ്യാർഥി അൽബിനോയുമാണ് മക്കൾ.

ഏലപ്പാറ പശുപാറ സ്വദേശിയായ സിന്ധുവിനെ പയ്യപ്പാടി വെട്ടിക്കുളത്ത്‌ അജി വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്‌. പശുപ്പാറയിലെ എസ്‌റ്റേറ്റില്‍ ജോലി ചെയ്‌തിരുന്ന അജി 16 വര്‍ഷം മുമ്ബു മരിച്ചു. അജി മരിക്കുമ്ബോള്‍ രണ്ടാമത്തെ കുട്ടിക്ക്‌ 16 ദിവസംമാത്രമായിരുന്നു പ്രായം. തുടര്‍ന്നു സിന്ധുവിനെ ഇടുക്കിയില്‍നിന്നു പയ്യപ്പാടിയിലേക്കു കൊണ്ടുവരികയായിരുന്നു. കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്‌.