പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ട്, അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ല ; പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം തള്ളി വി എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ കരുത്തരായ ധാരാളം സ്ഥാനാർത്ഥികൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട് ഇവരെ ആരെ സ്ഥാനാർത്ഥിയാക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി തീരുമാനിച്ചു ശനിയാഴ്ച പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും വാസവൻ പറഞ്ഞു

പുതുപ്പള്ളിയിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം തള്ളി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവൻ. സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘‘രാഷ്ട്രീയ പോരാട്ടത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി ഒരു പേരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ശനിയാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്.’’– വാസവൻ പറഞ്ഞു. എല്ലാ കാലത്തും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥി നിർണയ സമയത്ത് കോൺഗ്രസിൽ പടല പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പടലപ്പണക്കങ്ങളും , അസംതൃപ്തികളും മറ്റും തങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേണ്ട കാര്യമില്ല.

പുതുപ്പള്ളിയിൽ വൻ രാഷ്ട്രീയ നീക്കത്തിന് എൽഡിഎഫ് ഒരുങ്ങുന്നെന്ന് അഭ്യൂഹം പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നായിരുന്നു പ്രചാരണം.

ഉമ്മൻ ചാണ്ടി ദീർഘ കാലം എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതിന് തടയിടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ജയ്‌ക് സി. തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരു പാർട്ടി പരിഗണിച്ചിരുന്നു.