കോട്ടയം പുതുപ്പള്ളിയിൽ മദ്യലഹരിയിൽ യുവാക്കൾ പോലീസിനെ ആക്രമിച്ചു; രണ്ട് പോലീസുകാർക്ക് പരിക്ക്
കോട്ടയം: പുതുപ്പള്ളിയിൽ അക്രമം ഉണ്ടാകുന്നതായി 112 ലേക്ക് ഫോൺ കോൾ വന്നതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ കൺട്രോൾ റൂം പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം.
അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൺട്രോൾ റൂമിലെ എസ്.ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫിസമാരായ ശ്യാം മഥനൻ,രോഹിത് എന്നിവരാണ് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് പുതുപ്പള്ളിയിലാണ് സംഭവമുണ്ടായത് . അമിത മദ്യലഹരിയിൽ ബൈക്കിൽ വരികയായിരുന്ന യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ വിവരം 112 ൽ വിളിച്ച് അറിയിക്കുകയായിരുന്നു. യുവാക്കളെ മൂന്നു പേരെയും ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുതുപ്പള്ളി ടൗണിൽ അഴിഞ്ഞാടിയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തതായാണ് ലഭിക്കുന്ന വിവരം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0