
കോട്ടയം: പോളിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പാമ്പാടി പഞ്ചായത്തിലെ 95-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് തടസപ്പെട്ടു. തകരാര്‍ പരിഹരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. യന്ത്രത്തകരാറിനെ തുടർന്ന് നേരത്തേ രണ്ടിടത്ത് വോട്ടിംഗ് തടസപ്പെട്ടിരുന്നു.
വാകത്താനത്തെ 163-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകാറിലായെങ്കിലും പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു. പത്താം നമ്പര്‍ ബൂത്തായ അയര്‍ക്കുന്നം സര്‍ക്കാര്‍ എല്‍പി സ്കൂളിൽ അരമണിക്കൂറോളം താമസിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
അതേസമയം കനത്ത പോളിങ്ങോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ഇതുവരെ 38 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ വിവിധ പഞ്ചായത്തുകളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇങ്ങനെ- മീനടം 27.83 ശതമാനം, അയർക്കുന്നം 29.1 ശതമാനം, പാമ്പാടി 28.04 ശതമാനം, കൂരോപ്പട 27.92 ശതമാനം, അകലകുന്നം 26.23 ശതമാനം, പുതുപ്പള്ളി 31.7 ശതമാനം, മണർകാട് 32.1 ശതമാനം, വാകത്താനം 28.47 ശതമാനം.
മണ്ഡലത്തിലെ 182 ബൂത്തുകളിലായി ആറു വരെയാണ് വോട്ടെടുപ്പ്. പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ടു രേഖപ്പെടുത്തി. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.