
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റി അംഗത്വ വിതരണോദ്ഘാടനം നടന്നു; ജില്ലാ പഞ്ചായത്തു പ്രസിഡന്റിന് അംഗത്വം നൽകി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം നിർവ്വഹിച്ചു
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റി അംഗത്വ വിതരണോദ്ഘാടനം നടന്നു.
ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗറിന് അംഗത്വം നൽകി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം നിർവ്വഹിച്ചു.
ഭാരവാഹികളായ അഡ്വ.വി.ബി ബിനു , ലതികാസുഭാഷ്, ഫാ.എം.പി ജോർജ്, വി.ജയകുമാർ, ഷാജി വേങ്കടത്ത്, കെ.സി വിജയകുമാർ, നന്ത്യാട് ബഷീർ, സാജുലാൽ, സോമുമാത്യൂ, ബിനോയ് വേളൂർ ടാൻ സൻ, പി.കെ. ആനന്ദക്കുട്ടൻ
തുടങ്ങിയവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യപരിപാടിയായി ഈ മാസം 25 മുതൽ 28 വരെ കെപിഎസി നാടകോത്സവം കെപിഎസ് മേനോൻ ഹാളിൽ നടത്തും.

കോട്ടയം പബ്ലിക് ലൈബ്രറി വയലാർ അനുസ്മരണം ഒക്ടോബർ 28 ന്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെയും കെ.പി.എൽ മ്യൂസിക് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണം നാളെ (ഒക്ടോബർ 28 ന്)(ശനി) വൈകിട്ട് 6ന് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും.
കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ വയലാർ അനുസ്മരണ
പ്രസംഗം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, എൻ.റ്റി പോൾ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. തുടർന്ന് കെ.പി.എൽ മ്യൂസിക് ക്ലബ്ബ് അവതരിപ്പിക്കുന്ന വയലാർ ഗാനസന്ധ്യ.