video
play-sharp-fill

Friday, May 23, 2025
HomeLocalKottayamകോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗം കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'സർഗസായഹ്നം' വിവിധ...

കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗം കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘സർഗസായഹ്നം’ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു

Spread the love

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ‘സർഗസായഹ്നം’ വിവിധ കലാ  സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. സാസ്കാരിക സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. ഫാ. എം പി ജോർജ്ജ് കോർ എപ്പിസ്‍കോപ്പ രചിച്ച ‘ദ്വിമുഖം’ കവിതാ സമാഹാരം മന്ത്രി പ്രകാശനം ചെയ്തു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ആദ്യ കോപ്പി ഏറ്റുവാങ്ങി. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ പുസ്തകം പരിചയപ്പെടുത്തി. കെപിഎൽ കൾച്ചറൽ സൊസൈറ്റി ജനറൽ കൺവീനർ അഡ്വ. വി ബി ബിനു, ആർട്ടിസ്റ്റ് സുജാതൻ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകം ‘മുച്ചിട്ട് കളിക്കാരന്റെ മകൾ’ അരങ്ങേറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments