video
play-sharp-fill
ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ച പ്രകടനവും യോഗവും സംഘടിപ്പിച്ചു

ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ച പ്രകടനവും യോഗവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ പാലാരിവട്ടത്തെ റീജ്യനല്‍ ഓഫിസില്‍ വെള്ളിയാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും, യോഗവും സംഘടിപ്പിച്ചു.

പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രതിക്ഷേധയോഗത്തില്‍ ജില്ലാ പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാലു മാത്യു, സിബി ജോണ്‍ തൂവല്‍, ബോബി മാത്യു, ഷീബ ഷണ്‍മുഖന്‍, ജില്ലാ വൈസ് പ്രസിഡൻ്റ് പ്രിയദര്‍ശിനി പ്രിയ, കമ്മിറ്റിയംഗങ്ങളായ എസ്.സനില്‍കുമാര്‍, ജിബിന്‍ കുര്യന്‍, എസ്.ശ്യാം കുമാര്‍, ജി.ശ്രീജിത്ത്, അരുണ്‍ കൊടുങ്ങൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മാധ്യമ സ്ഥാപനത്തില്‍ പ്രവേശിച്ച്‌ മുദ്രാവാക്യം മുഴക്കുകയും, സ്ഥാപനത്തിന് മുന്നില്‍ അധിക്ഷേപ ബാനര്‍ കെട്ടുകയും ചെയ്ത എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി അപലപനീയമാണന്നും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മേലില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സുരക്ഷ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രസ് പരിസരത്തു നിന്നും ഗാന്ധിസ്ക്വയറിലേക്ക് നടന്ന പ്രതിക്ഷേധ പ്രകടനത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.