play-sharp-fill
നിയമങ്ങളെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സർക്കാർ നടത്താൻ പോകുന്ന പിൻവാതിൽ അധ്യാപക നിയമനങ്ങൾക്കെതിരെ കോട്ടയത്ത് പ്രതിഷേധ ധർണ

നിയമങ്ങളെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സർക്കാർ നടത്താൻ പോകുന്ന പിൻവാതിൽ അധ്യാപക നിയമനങ്ങൾക്കെതിരെ കോട്ടയത്ത് പ്രതിഷേധ ധർണ

കോട്ടയം: കേന്ദ്ര നിയമത്തെയും, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സംവരണ മാനദണ്ഡങ്ങളെ അട്ടിമറിച്ച് കേരള സർക്കാർ നടത്താൻ പോകുന്ന പിൻവാതിൽ അധ്യാപക നിയമനങ്ങൾക്കെതിരെ ഓൾ കേരള വർണ്ണവസൊസൈറ്റിയുടെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സമരം സംഘടിപ്പിക്കപ്പെട്ടു.

താൽക്കാലിക അധ്യാപക നിയമനങ്ങൾ നിയമാനുസൃതമായി സംവരണം പാലിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തുക, ആറായിരത്തോളം സ്ഥിര അധ്യാപക നിയമനങ്ങൾ ഉടൻ നികത്തുക, അടിയന്തര ജാതി സെൻസസ് നടത്തി വിഭവങ്ങളുടെയും അവസരങ്ങളുടെയും പങ്കാളിത്തം പട്ടികജാതി ജനവിഭാഗത്തിന് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ സംസാരിച്ചു. ഈ ആവശ്യങ്ങൾ നേതാക്കൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു.


സംസ്ഥാന പ്രസിഡണ്ട് ശ്രീ പി. ഇ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി കെ രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സജി കെ തമ്പി വിഷയാവതരണവും സ്വാഗതവും പറഞ്ഞു. സംഘടനാ നേതാക്കളായ സി കെ ജയരാജ്, സിനോജ് എം എസ്, വി കെ സത്യൻ, സത്യപാലൻ, എസ് അനിൽകുമാർ, രവീന്ദ്രൻ പി സി, കെ എൻ ചന്ദ്രൻ, വിജയമ്മ പൊന്നപ്പൻ, ശശിധരൻ എൻ എസ്, സുധീഷ് തെക്കേ മുറിയിൽ, സിബി, ജോഷി എന്നിവർ ധർണ്ണ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ കെ വി എസ്
ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി
ശശിധരൻ എൻഎസ്
ഫോൺ: 9656558089
9567024648