
കോട്ടയത്ത് വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകൾക്കെതിരെ നിയമനടപടി ; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 1300 ഓളം ബസ്സുകൾ പരിശോധിച്ചതിൽ നിന്ന് 22 ബസ്സുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
കോട്ടയം: ജില്ലയില്‍ ബസുകളിൽ വാതില്‍ ഘടിപ്പിക്കാതെയും , വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സര്‍വീസ് നടത്തിയ ബസ്സുകള്‍ക്കെതിരെ കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നേതൃത്വം നൽകിയ സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിലെ 1300 ഓളം ബസ്സുകൾ പരിശോധിച്ചതിൽ നിന്ന് 22 ബസ്സുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുകയും, 103 ഓളം പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്യുകയും, 27,500 ഓളം രൂപ പിഴ ചുമത്തുകയും ചെയ്തു.
ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, സ്റ്റേഷൻ എസ്.എച്ച്.ഓ മാര്‍ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചായിരുന്നു ജില്ലയിൽ കർശനമായ പരിശോധന നടത്തിയത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
