
കോട്ടയം: പാലാ പ്രവിത്താനത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇരു കാറുകളിലേയും യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉള്ളനാട് നിന്നും എത്തിയ വാഹനവും തൊടുപുഴ ഭാഗത്ത് നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു.
തൊടുപുഴ ഭാഗത്ത് നിന്ന് എത്തിയ കാറിൽ സഞ്ചരിച്ചവർക്ക് സാരമായി പരിക്കേറ്റു. ഇവർ തൃശ്ശൂർ സ്വദേശികളാണ്. ഉള്ളനാട് സ്വദേശിയായ യുവതിയ്ക്കും പരിക്കുണ്ട്. എല്ലാവരെയും പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറുകളും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group