സ്വന്തം ലേഖകൻ
കോട്ടയം: പ്രസ്സ്ക്ലബ്ബിൽ ഉമ്മൻചാണ്ടി സ്മരണാജ്ഞലി നടന്നു. വി.എൻ വാസവനും, തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ള ജില്ലയിലെ നിയമസഭാ സാമാജികരും, മാധ്യമ പ്രവർത്തകരും മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടിയുമൊത്തുള്ള അനുഭവമുഹൂർത്തങ്ങൾ പങ്ക് വെച്ചു
എതിർചേരിയിലായിരിക്കുമ്പോഴും ഊഷ്മളമായ സ്നേഹവും, സൗഹൃദവുമാണ് ഉമ്മൻചാണ്ടിയുമായി പുലർത്തിയിരുന്നത് മന്ത്രി വി.എൻ വാസവൻ ഓർമിച്ചു. കോൺഗ്രസിൻ്റെ സൗമ്യ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുമായി വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കാലം മുതൽ തുടങ്ങിയ സൗഹൃദം അദ്ദേഹത്തിൻ്റെ അവസാനശ്വാസം വരെ നിലനിർത്തുവാൻ കഴിഞ്ഞ കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണനും അനുസ്മരിച്ചു. പിതാവിൻ്റെ ഓർമ്മകൾ മകൻ ചാണ്ടി ഉമ്മനും പങ്കുവെച്ചു.
ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, മാണി സി, കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, മുതിർന്ന മാധ്യമ പ്രവർത്തകൻ വി. ജയകുമാർ, പ്രശസ്ത ഫോട്ടോഗ്രാഫർ ചിത്ര കൃഷ്ണൻ കുട്ടി, എന്നിവരും ഓർമ്മകൾ പങ്കു വച്ചു. ചടങ്ങിൽ ചിത്ര കൃഷ്ണൻ പകർത്തിയ ഉമ്മൻചാണ്ടിയുടെ അപൂർവ ചിത്രം മകൻ ചാണ്ടി ഉമ്മന് സമ്മാനിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം ജിബിൻ കുര്യൻ, എസ്.ശ്യാംകുമാർ എന്നിവരും സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group