play-sharp-fill
കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റായി അനീഷ് കുര്യനെ തെരഞ്ഞെടുത്തു, ജോബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, സരിത കൃഷ്ണൻ ട്രഷറർ

കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റായി അനീഷ് കുര്യനെ തെരഞ്ഞെടുത്തു, ജോബിൻ സെബാസ്റ്റ്യൻ സെക്രട്ടറി, സരിത കൃഷ്ണൻ ട്രഷറർ

കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകത്തിൻ്റെയും കോട്ടയം പ്രസ് ക്ലബിൻ്റെയും പ്രസിഡൻ്റായി അനീഷ് കുര്യനും ( മലയാള മനോരമ) സെക്രട്ടറിയായി ജോബിൻ സെബാസ്റ്റ്യനും(ദീപിക) തിരഞ്ഞെടുക്കപ്പെട്ടു.

അനീഷ് കുര്യൻ മനു വിശ്വനാഥിനെ (ദേശാഭിമാനി) 143 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജോബിൻ സെബാസ്റ്റ്യൻ രാഹുൽ ചന്ദ്രശേഖറെ (കേരള കൗമുദി) 13 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

മംഗളം ദിനപത്രത്തിലെ കെ ദിലിപ് കുമാറിനെ 98 വോട്ടുകൾക്ക് പരാജയപ്പെടുത്തി സരിത കൃഷ്ണൻ (ജനയുഗം) ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡൻ്റുമാർ :

മനോജ് പി നായർ(മംഗളം) രാജു ആനിക്കാടിനെ (ഡിജിറ്റൽ മലയാളി) 9 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

രശ്മി രഘുനാഥ് (മാതൃഭൂമി) എതിരില്ലാതെ വിജയിച്ചു.

ജോയിൻ്റ് സെക്രട്ടറിമാർ:

ജോസി ബാബു (മീഡിയാ വൺ) എതിർ സ്ഥാർത്ഥി എൻ എസ് അബ്ബാസിനെ (ചന്ദ്രിക) 40 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ഷീബ ഷൺമുഖൻ (മാധ്യമം) എതിരില്ലാതെ വിജയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗസ്ഥാനത്തേക്ക് മത്സരിച്ചവരിൽ കൂടുതൽ വോട്ട് ലഭിച്ച 8 പേർ വിജയിച്ചു.

സ്വപ്ന പി ജി (മംഗളം) – 212

അനിൽ ആലുവ (എസിവി ന്യൂസ്) – 197

റോഷൻ ഭാനു ( ദേശാഭിമാനി ) – 189

ബെന്നി ചിറയിൽ (ദീപിക ) – 188

നിയാസ് മുസ്തഫ ( കേരള കൗമുദി) – 179

ബാലചന്ദ്രൻ ചീറോത്ത് ( ജന്മഭൂമി) – 171

ജിതിൻ ബാബു ( ദേശാഭിമാനി ) – 165

കണ്ണൻ സി മുരളി ( കേരള കൗമുദി) – 156

മജുമോൻ കെ സി ( ദേശാഭിമാനി ) – 130

ബെന്നി ആശംസ ( ജീവൻ ടി വി ) – 102

ജോൺസൺ പൂവൻതുരുത്ത് (ദീപിക) ഭരണാധികാരിയും എസ് നാരായണൻ (എസിവി ന്യൂസ് ) ഉപ ഭരണാധികാരിയുമായിരുന്നു.