കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മലയാള മനോരമ ആഴ്ചപ്പതിപ്പ് പത്രാധിപസമിതി മുൻ അംഗവുമായ എ.ആർ.ജോൺസൻ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം, തൃശൂർ പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മലയാള മനോരമ ആഴ്ചപ്പതിപ്പ് പത്രാധിപസമിതി മുൻ അംഗവുമായ എ.ആർ.ജോൺസൻ അന്തരിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചു. 1993 ലാണ് കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനം വഹിച്ചത്.

തൃശൂരിൽ നിന്നു പുറത്തിറങ്ങിയ സായാഹ്‌ന ദിനപത്രത്തിലാണ് പത്രപ്രവർത്തനത്തിനു തുടക്കം കുറിച്ചത്. 1980 ൽ മംഗളം വാരികയിൽ ചേർന്നു. 2002 മുതൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ‘ഓർമവച്ച നാൾ മുതൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. സംസ്കാരം നാളെ 3.30 ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: റെജീന
മകൻ : ഗ്ലെമിൻ ജോൺ
മരുമകൾ: റിനു ഗ്ലെമിൻ തോട്ടനാനിയിൽ.