
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പ്രസ്‌ക്ലബ് സൗരോര്‍ജത്തിലേക്ക്. കോട്ടയം പ്രസ്‌ക്ലബില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിക്ക് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ് വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ അനുമതിയായി.
സോളാര്‍ പാനലിംഗിനായി അഞ്ചു ലക്ഷം രൂപയാണ് കോര്‍പ്പറേഷന്‍ അനുവദിച്ചത്. കോട്ടയം പ്രസ്‌ക്ലബ് നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ട് ഇന്‍ഡിപെഡന്റ് ഡയറക്ടറും ബിജെപി സംസ്ഥാന വക്താവുമായ എന്‍. കെ.നാരായണന്‍ നമ്പൂതിരിയാണ് കോര്‍പ്പറേഷനു സമര്‍പ്പിച്ചത്. ഈ പദ്ധതി അംഗീകരിച്ചാണ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പണം അനുവദിച്ചത്.
കോട്ടയം പ്രസ്‌ക്ലബിന്റെ സ്വതന്ത്ര ബ്ലോക്ക് നിര്‍മാണത്തിന് 2018 ല്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ധനസഹായം നല്‍കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിക്ക് അനുമതി നല്‍കിയ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡിന് പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ് സനില്‍കുമാറും കൃതജ്ഞത അറിയിച്ചു.



