
കോട്ടയം പ്രസ് ക്ലബിന്റെ ഒരുവര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്പീക്കര്‍ എം.ബി.രാജേഷ്
സ്വന്തം ലേഖകൻ
കോട്ടയം: മൂലധന താല്പര്യങ്ങളും വര്‍ഗീയതയും ഇന്ത്യന്‍ മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കിയതായി നിയമസഭ സ്പീക്കര്‍ എം.ബി.രാജേഷ്.
അധികാരത്തിന്റെ മുഖത്തുനോക്കി സത്യം പറയാന്‍ കെല്‍പ്പുള്ള മാധ്യമങ്ങളുടെ എണ്ണം ഇന്ന് കുറവാണ്. മാധ്യമങ്ങള്‍ തങ്ങളുടെ മഹത്തായ പാരമ്ബര്യവും ഉജ്ജ്വലചരിത്രവും ഉയര്‍ത്തിപ്പിടിക്കേണ്ട അതിനിര്‍ണായക ഘട്ടമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളെഴുതുന്ന ഓരോ വരിയും സത്യവും വസ്തുനിഷ്ഠവും കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം പ്രസ് ക്ലബിന്റെ ഒരുവര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. ജനങ്ങളുടെയും അധികാരത്തിന്റെയും നടുവിലല്ല, ജനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നടുവിലാണ് മാധ്യമങ്ങളുടെ സ്ഥാനം.
മാധ്യമങ്ങള്‍ കടമ നിര്‍വഹിക്കപ്പെടുന്നത് സത്യസന്ധമായ വാര്‍ത്ത ജനങ്ങളെ അറിയിക്കുമ്പോഴാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞ മാധ്യമങ്ങളുണ്ടായിരുന്നു. ഇന്ന് മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും സ്വഭാവത്തിലും വലിയ മാറ്റംവന്നു. മാധ്യമപ്രവര്‍ത്തനരംഗം വ്യവസായമായി. ലാഭം ലക്ഷ്യമായതോടെ അതുവരെ ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യത്തിെന്റ കാതലായ മൂല്യങ്ങളില്‍ വെള്ളം േചര്ക്കേണ്ടി വരുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തോമസ് ചാഴികാടന് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, നഗരസഭ ആക്ടിങ് ചെയര്മാന് ബി. ഗോപകുമാര്‍, ‘മനോരമ’ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ടി.പി. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എസ്. സനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ ദിലീപ് പുരക്കല്‍ നന്ദിയും പറഞ്ഞു.