
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം പ്രവിത്താനത്ത് പോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
കണ്ണൻകുളം വീട്ടില്‍ മാണി, മകൻ സോജൻ എന്നിവരെയാണ് പോത്ത് കുത്തി പരിക്കേല്‍പ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടാൻ കൊണ്ടു വന്ന പോത്തുകള്‍ വിരണ്ടോടുകയായിരുന്നു. പ്രവിത്താനം എംകെഎം ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. രണ്ടു പോത്തുകളെയും പിടിച്ചു.
പാലാ പ്രവിത്താനത്ത് കശാപ്പിന് കൊണ്ടുവന്ന പോത്തുകളാണ് വിരണ്ടോടിയത്. മൂന്ന് പോത്തുകളെ എത്തിച്ചതില്‍ രണ്ട് എണ്ണമാണ് ഇടഞ്ഞത്. കശാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
സംഭവത്തെ തുടര്‍ന്ന് പാലാ പൊലീസ് സ്ഥലത്തെത്തി. ഏറെ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പോത്തുകളെ പിടികൂടിയത്.
പിടികൂടാൻ കഴിഞ്ഞില്ലെങ്കില്‍ ഇവയെ വെടിവയ്ക്കാനായിരുന്നു തീരുമാനം. റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിയുന്ന പോത്തിനെ വെടിവെച്ചില്ല. ശാന്തനായതിന് ശേഷം ഇവയെ പിടിച്ചു കെട്ടുകയായിരുന്നു.