
കോട്ടയം പ്രദീപിന്റെ നിര്യാണം സിനിമാ സീരിയൽ രംഗത്തിന് തീരാ നഷ്ടമെന്ന് ഏ.കെ. ശ്രീകുമാർ
സ്വന്തം ലേഖകൻ
കോട്ടയം: സിനിമാ സീരിയൽ നടൻ കോട്ടയം പ്രദീപിന്റെ മരണം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.
സ്വതസിദ്ധമായ ഹാസ്യം കൈമുതലാക്കി വളരെ പെട്ടെന്നാണ് പ്രദീപ് പ്രേക്ഷകരുടെ ഇഷ്‌ടനടനായി മാറിയത്. ജീവിതത്തിലും ഏറെ എളിമ പുലർത്തിയിരുന്നയാൾ കൂടിയായിരുന്നു പ്രദീപ്. അദ്ദേഹത്തിന്റെ നിര്യാണം സിനിമാ സീരിയൽ രംഗത്തിനും, കോട്ടയത്തിനും തീരാ നഷ്ടമാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ കെ ശ്രീകുമാർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുകൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചർത്തു.
കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ഇന്ന് പുലർച്ചെയാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. മലയാളം -തമിഴ് ഭാഷകളിലായി എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Third Eye News Live
0