കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഏപ്രിൽ 2 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെമ്പ്ചിറ, ചെമ്പ്ചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള രേവതിപ്പടി, പടിയിറക്കടവ്, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 4മണി വരെ വൈദുതി മുടങ്ങും

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ സെമിനാരി, കല്ലുപുരക്കൽ, പുളിനാക്കൽ,മാണിക്കുന്നം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മോസ്കോ, കൊഞ്ചംകുഴി, കൊശക്കുഴി, പൂഴിത്തറപ്പടി, മാലി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പന്തത്തല ഭാഗത്തു നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാൻ കാവ്, വള്ളോന്തറ ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാണക്കാരി, കളത്തൂർ, പനാമ കവല ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.