കോട്ടയം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി; അർബൻ ബാങ്ക്‌ ചെയർമാൻ ടി ആർ രഘുനാഥൻ ഉദ്‌ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: മൾട്ടിസ്‌റ്റേറ്റ്‌ സംഘങ്ങളുടെ വ്യാപനത്തിനെതിരെയും സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയും കോട്ടയം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി.

video
play-sharp-fill

ധർണ കോട്ടയം അർബൻ ബാങ്ക്‌ ചെയർമാൻ ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺസ്യൂമർഫെഡ്‌ ഭരണസമിതിയംഗം ആർ പ്രമോദ്‌ചന്ദ്രൻ, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതിയംഗം പി വി പ്രശാന്ത്‌, മാത്തുക്കുട്ടി ഞായർകുളം എന്നിവർ സംസാരിച്ചു.