video
play-sharp-fill

കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം;  ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന അന്യസംസ്ഥാന തൊഴിലാളിയുടെ ആവശ്യം നിരസിച്ചതിന്; കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപാതകം; ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ സ്വകാര്യ ഫാക്ടറി സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍കൂടുതൽ വിവരങ്ങൾ പുറത്ത്. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഊക്കാട്ടൂർ സ്വദേശി ജോസി(55)നെയാണ് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം. ഹെവിയ റബർ കമ്പനി ഫാക്ടറിക്ക് ഉള്ളിൽ കയറണമെന്ന ആവശ്യവുമായി എത്തിയ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാരനായ ജോസ് തടയുകയായിരുന്നു. ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ ജോസിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച നാട്ടുകാർ ആണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.