കോട്ടയം പാലാ റിവർവ്യൂ റോഡിൽ പൊൻകുന്നം പാലത്തിനടിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി; വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Spread the love

കോട്ടയം: പാലാ റിവർവ്യൂ റോഡിൽ പൊൻകുന്നം പാലത്തിനടിയിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ഇതേ തുടർന്ന് ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാഹനം പാലത്തിനടിയിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ വാഹനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്.

video
play-sharp-fill

ഇതിനുമുമ്പും പലതവണ ഉയരം കൂടിയ കണ്ടെയ്നർ ലോറികൾ ഇതുവഴിയെത്തുന്നതും വാഹനങ്ങൾ പാലത്തിൻറെ ബീമിൽ തട്ടി നിൽക്കുന്നതും വാർത്തയായിരുന്നു.

പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ച് ടൗൺഹാളിന് സമീപം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങളാണ് കുടുങ്ങുന്നത്. പാലാ ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group