
സ്വന്തം ലേഖകൻ
പൊൻകുന്നം : വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചേപ്പുംപാറ ഭാഗത്ത് ഏടാട്ട് വീട്ടിൽ ജോജി തോമസ് (57) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടുകൂടി ശാന്തി ഹോസ്പിറ്റലിന് സമീപത്ത് വച്ച് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിക്കുകയും, ഭർത്താവിനെ ചീത്തവിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ തന്റെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് വീട്ടമ്മയോടും ഭർത്താവിനോടും മുൻവൈരാഗ്യം നിലനിന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.ഐ അഭിലാഷ് എം.ഡി, റെജിലാൽ കെ. ആർ, എ.എസ്.ഐ സീന, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജി ചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



