
കോട്ടയം ജില്ലയിലെ പെറ്റി കേസുകളും വാറണ്ട് കേസുകളും തീർപ്പാക്കൽ; ജില്ലാ പോലീസിന്റെ പ്രവർത്തനമികവിന് കോടതിയുടെ അഭിനന്ദനം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ പെറ്റി കേസുകളും, വാറണ്ട് കേസുകളും തീർപ്പാക്കുന്നതിന് ജില്ലാ പോലീസ് നടത്തിയ പ്രവർത്തനമികവിനാണ് കോടതിയുടെ പ്രശംസയ്ക്ക് അർഹമായത്. കോടതിയിൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജില്ലയിൽ തീർപ്പാക്കാൻ ഉണ്ടായിരുന്ന 25,139 പെറ്റി കേസുകൾ തീർപ്പാക്കാൻ സാധിച്ചു.
ഇത് ജില്ലാ പോലീസിന്റെ മികവാണെന്നും ഇതിനുവേണ്ടി പ്രവർത്തിച്ച പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരും നടത്തിയ നിതാന്തപരിശ്രമത്തിന്റെ ഫലമാണെന്നും കോടതി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പേരെ പിടികൂടി കോടതിയുടെ മുന്നിൽ ഹാജരാക്കുവാനും ജില്ലാ പോലീസിന് കഴിഞ്ഞു.
Third Eye News Live
0