
കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി; 1386 വാഹനങ്ങൾ പരിശോധിച്ചു; രജിസ്റ്റർ ചെയ്തത് 16 കേസുകൾ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ പ്രൈവറ്റ് ബസ് ഡ്രൈവർമാരെയും, സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരെയും കേന്ദ്രീകരിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.
വാഹനങ്ങളുടെ അമിതവേഗതയും, അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ചു വാഹനം ഓടിക്കുക, എന്നിവക്കെതിരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നേതൃത്വം നൽകിയ സ്പെഷ്യൽ ഡ്രൈവില്‍ 1386 വാഹനങ്ങളാണ് പരിശോധിച്ചത്. 524 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു കേസ് രജിസ്റ്റർ ചെയ്യുകയും, 862 പ്രൈവറ്റ് ബസുകൾ പരിശോധിച്ചതിൽ 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്. എച്ച്. ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.
Third Eye News Live
0