കോട്ടയത്തെ ബി.ജെ.പിയുടെ നേതാക്കൾക്ക് നേരെ കയ്യോങ്ങിക്കൊണ്ട് നഗരത്തിലൂടെ വാഹനത്തിൽ പാറി നടക്കാമെന്ന മോഹം പൊലീസിന് വേണ്ട, ആ കാലമൊക്കെ കഴിഞ്ഞു ; ഡി.വൈ.എസ്.പിയുടെ പേരെടുത്ത് പറഞ്ഞ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഭീഷണി : വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം : ജില്ലയിലെ ബി.ജെ.പി നേതാക്കളെ ആക്രമിച്ച് നഗരത്തിലൂടെ തലങ്ങും വിലങ്ങും വാഹനത്തിൽ സഞ്ചരിക്കാമെന്ന മോഹം പൊലീസിന് വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ. ജില്ലാ പൊലീസിനെതിരെ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു സന്ദീപ് വാര്യർ. വീഡിയോ ഇവിടെ കാണാം
ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് സന്ദീപ് വാര്യരുടെ ഭീഷണി. നവംബർ ഒന്നോടെ എക്‌സ്പയറി ഡേറ്റ് കഴിയാൻ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പൊലീസ് കുറച്ച് ആത്മാർത്ഥത കാണിച്ചാൽ മതിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാവ്‌ലിൻ കേസിൽ സി.ബി.ഐ യുടെ അപ്പീൽ സുപ്രീം കോടതി അനുവദിച്ചാൽ പിന്നെ രാജി വച്ച് ഒഴിയുക മാത്രമാണ് പിണറായിക്ക് ഏക പോംവഴി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ബി.സി മോർച്ചയുടെ കളക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത ബിജെപി ജില്ലാ അധ്യക്ഷനെ അകാരണമായി അസഭ്യം പറഞ്ഞ് പോലീസ് വാനിലേക്ക് തള്ളിയിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതിഷേധ സാഗരം നടത്തിയത്.
കളക്ടറേറ്റ് ജംഗ്ഷനിൽ പ്രതിഷേധ സാഗരം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന സമര സാഗരത്തിൽ ഓരോ കേന്ദ്രത്തിലും 5 പേർ വീതം പങ്കെടുത്തു. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ നിന്നും ഉള്ള പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.