ലോക്സഭ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി

Spread the love

കോട്ടയം: 2024 പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി.

video
play-sharp-fill

ഇലക്ഷന് മുന്നോടിയായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഇന്നലെ നഗരത്തില്‍ റൂട്ട് മാർച്ച് നടത്തിയത്. രാവിലെ കുമരകത്തും വൈകുന്നേരം കോട്ടയം നഗരത്തിലുമായാണ് റൂട്ട് മാർച്ച് നടത്തിയത്.

കേന്ദ്രസേന ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകളിലായി നൂറോളം പോലീസ് ഉദ്യോഗസ്ഥരാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും, വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാർച്ച് ഉണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.