നവകേരള സദസ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഇനി കോട്ടയം ജില്ലയില്‍; വൻ സുരക്ഷയൊരുക്കി പോലീസ്‌

Spread the love

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും മൂന്നു നാള്‍ ജില്ലയില്‍. സുരക്ഷാ കോട്ടയൊരുക്കി പോലീസ്‌.

മൂന്നു മണ്ഡലങ്ങളിലെ നവകേരള സദസിനു ശേഷം ഇന്നലെ രാത്രിയാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും കോട്ടയത്തെത്തിയത്‌.
മുഖ്യമന്ത്രി, ചീഫ്‌ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലാണ്‌ താമസിക്കുന്നത്‌.
മന്ത്രിമാര്‍ ഹോട്ടലുകളിലും.

ഇന്നു രാവിലെ നടക്കുന്ന പ്രഭാത യോഗത്തിനു മുൻപായി മന്ത്രിമാര്‍ പ്രഭാത സവാരിക്കായി ഈരയില്‍ക്കടവ്‌ ബൈപ്പാസിലും പോലീസ്‌ പരേഡ്‌ ഗ്രൗണ്ടിലുമെത്തും. തുടര്‍ന്ന്‌ ഒമ്ബതിനാണു പ്രഭാത യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ നാട്ടകം, ഈരയില്‍ക്കടവ്‌, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇന്നലെ, രാത്രി ഭക്ഷണം ചേര്‍പ്പുങ്കലാണ്‌ ഒരുക്കിയിരുന്നത്‌.
പാലായില്‍ നിന്നുള്ള യാത്രാമധ്യേ ചേര്‍പ്പുങ്കലിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഭക്ഷണം ആസ്വദിച്ചു.

ഇന്നു ഉച്ചഭക്ഷണം ഏറ്റുമാനൂരിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇന്നത്തെ ആദ്യ സദസ്‌ ഏറ്റുമാനൂര്‍ ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ഉച്ചകഴിഞ്ഞ്‌ രണ്ടിനു പാമ്പാടി കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടിനും നാലിനു ചങ്ങനാശേരി എസ്‌.ബി. കോളജ്‌ ഗ്രൗണ്ടിനും ആറിനു കോട്ടയം തിരുനക്കര പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ മൈതാനത്തും നവകേരള സദസ്‌ നടക്കും.