
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാരിത്താസ് ജംഗ്ഷനിൽ വച്ച് സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും; ഏറ്റുമാനൂർ പോലീസ് പ്രതിയ്ക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രം സമർപ്പിച്ചത് കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളിൽ
കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാരിത്താസ് ജംഗ്ഷനിൽ വച്ച് സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
ഫെബ്രുവരി 2ാം തീയതി കാരിത്താസ് ജംഗ്ഷനിലുള്ള എക്സ് – കാലിബർ ബാറിന് മുൻവശത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദിനെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ആന്റി സോഷ്യൽ ആയ ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ്ജ് (28) എന്നയാൾ കൊലപ്പെടുത്തിയത്.
സംഭവം നടന്ന് 90 ദിവസത്തിനുള്ളിലാണ് പ്രതിയ്ക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകൾ അടക്കമാണ് കുറ്റപത്രം സമർപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ്, കോട്ടയം ഡെപ്യൂട്ടി പേലീസ് സൂപ്രണ്ട് കെ ജി അനീഷ് എന്നിവരുടെ നിരീക്ഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസൽ എ എസ് ആണ് പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് കെ കെ, എസ് സിപിഒ ജ്യോതികൃഷ്ണൻ, എസ് സിപിഒ വിനേഷ് കെ യു എന്നിവർ അന്വേഷണത്തിൽ സംഘത്തിൽ ഉണ്ടായിരുന്നു.