play-sharp-fill
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള നീതി നിയമപഠനത്തിലൂടെ എന്ന’’പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള നീതി നിയമപഠനത്തിലൂടെ എന്ന’’പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കോട്ടയം: ജില്ലാ പോലീസ് ആവിഷ്കരിച്ച ‘നീതി നിയമ പഠനത്തിലൂടെ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം പോലീസ് ക്ലബ്ബിൽ വച്ച് പ്രിന്‍സിപ്പല്‍ ജില്ലാ &സെഷന്‍സ് ജഡ്ജി എന്‍.ഹരികുമാര്‍ നിര്‍വഹിച്ചു.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു . കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന ഒരു വർഷക്കാലത്തോളം നീണ്ടുനിൽക്കുന്ന നിയമ പഠന പദ്ധതിയാണ് ഇത്. സാമൂഹ്യരംഗത്തും, സാമ്പത്തികരംഗത്തും ,രാഷ്ട്രീയരംഗത്തും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും മാറുന്നുണ്ട് .

നിയമങ്ങൾ നടപ്പിലാക്കുന്ന നിയമപാലകരും ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടായിരിക്കണം മുന്നോട്ട് പോകേണ്ടത് . പുതിയതായിവരുന്ന നിയമങ്ങളും ചട്ടങ്ങളും എങ്ങനെയാണ് നടപ്പിലാക്കേണ്ടത് , അന്വേഷണത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്ന് എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പഠനം ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് എന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group