കോട്ടയത്തെ പൊലീസുകാരന്റെ മരണം: നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്സാക്ഷി; മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം; പ്രതി ജോബിൻ ജോർജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്; തട്ടുകട തർക്കത്തില്‍ ക്വട്ടേഷൻ ഏറ്റെടുത്തിട്ടാണോ പ്രതി എത്തിയതെന്നും സംശയം

Spread the love

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ച സംഭവത്തിലെ പ്രതിയായ ജോബിൻ ജോർജ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്.

ഇയാള്‍ ഏഴ് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. തട്ടുകടക്കാരുടെ തർക്കത്തില്‍ ക്വട്ടേഷൻ ഏറ്റെടുത്തിട്ടാണോ പ്രതി ഇവിടെയെത്തിയതെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.

ഇവിടെ ഒരു കട മതി എന്ന് പറഞ്ഞാണ് പ്രതി പ്രശ്നമുണ്ടാക്കിയത്. ഈ സംഘർഷം പൊലീസുകാരൻ മൊബൈലില്‍ ചിത്രികരിച്ചതാണ് ജോബിനെ പ്രകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്യം പ്രസാദിനെ ഇയാള്‍ നിലത്തിട്ട് നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.