
സ്വന്തം ലേഖിക
കോട്ടയം: ജില്ലാ പോലീസും, മീനടം എഫ് എച്ച് സിയും ചേർന്ന് അതിഥി തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10 മണി മുതൽ പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി പാമ്പാടി എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ. ആർ ഉദ്ഘാടനം ചെയ്തു. മീനടം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജു, ഡോക്ടർ മനോജ്, ഡോക്ടർ പാർവതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നൂറോളം അതിഥി തൊഴിലാളികൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group